Posted On
date_range Updated On
date_range ഹോളി ഖുർആൻ അവാർഡ്: മാധ്യമ വിഭാഗവും സജ്ജം
ദുബൈ:റമദാൻ ഒന്നിന് ആരംഭിക്കുന്ന 22ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് പരിപാടികളുടെ വിജയത്തിനായി ദിഹ്ഖയുടെ പ്രത്യേക മാധ്യമ വിഭാഗവും സജ്ജമായി. ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംഘാടക സമിതി അംഗവും മാധ്യമ വിഭാഗം മേധാവിയുമായ അഹ്മദ് അൽ സഹീദ് അധ്യക്ഷത വഹിച്ചു. ഒാരോ വിഭാഗവും നിർവഹിക്കേണ്ട ചുമതലകൾ അദ്ദേഹം വിവരിച്ചു.
ദുബൈ ചേംബർ ഒഫ് കൊമേഴ്സിെൻറ പിന്തുണയോെട ഒരു സമ്പൂർണ മീഡിയാ സെൻറർ തന്നെ ആരംഭിച്ചിട്ടുണ്ട്. അവാർഡ് പരിപാടികളുടെ തത്സമയ വാർത്തകളും ചിത്രങ്ങളും വീഡിയോകളും മീഡിയാ സെൻറർ മുഖേന ലോകമെമ്പാടും എത്തിക്കും. നൂർ ദുബൈ സാറ്റലൈറ്റ് ചാനലിൽ (ഇലൈഫ് 28) പരിപാടികൾ തത്സമയം ലഭ്യമാവും. മത്സരവും പ്രഭാഷണങ്ങളും പൊതുചടങ്ങുകളും യൂട്യൂബിലും ലൈവായി ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.