??????? ???????? ?????? ??????? ??????? ???????? ???????????????

ആവേശമായി യൂ ആര്‍ ഓണ്‍എയര്‍

ഷാർജ: വിദ്യാർഥികളുടെ വാർത്ത വായന അഭിരുചി പ്രോത്​സാഹിപ്പിക്കാൻ മീഡിയാവൺ ടി.വി ഒരുക്കിയ യു ആർ ഒാൺ എയർ പരിപാടി ആദ്യ ദിവസം തന്നെ മേളയിലെ തരംഗമായി. മല്‍സരം പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണെങ്കിലും മുന്‍ മന്ത്രിമാര്‍ വരെ വാര്‍ത്താവായനയില്‍ ഒരു കൈ നോക്കാന്‍ ന്യൂസ് റൂമിലെത്തി.യൂ ആര്‍ ഓണ്‍ എയര്‍ മല്‍സരത്തിനായി ഒരുക്കിയ ന്യൂസ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത ഉടന്‍ ന്യൂസ് ആങ്കറുടെ സീറ്റില്‍ സ്ഥാനം പിടിച്ചത് മുന്‍ മന്ത്രി ബിനോയ് വിശ്വമാണ്.ആദ്യ ജേതാവിനുള്ള സമ്മാനവും ബിനോയ് വിശ്വം വിതരണം ചെയ്തു. രാത്രി മുന്‍ മന്ത്രി സി. ദിവാകരനും ന്യൂസ് ആങ്കറായി. കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണർ വികാസ് സ്വരൂപാണ് മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തത്. കോസ്മോസ് സ്പോര്‍ട്സ് കോ ചെയര്‍മാന്‍ എ.കെ.ഫൈസല്‍, ബൈജൂസ് ലേണിങ് ആപ് വൈസ് പ്രസിഡൻറ്​ ബിജു അമല്‍ കൈതേരി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

 

Tags:    
News Summary - media one stall uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.