എം.ഇ.എ എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ ഭാരവാഹികൾ
ദുബൈ: എം.ഇ.എ എൻജിനീയറിങ് കോളജ് പെരിന്തൽമണ്ണ പൂർവവിദ്യാർഥി കൂട്ടായ്മ ‘എമിറേറ്റ്സ് എഒ.ഇ.എ’യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
യു.എ.ഇയുടെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന ആയിരത്തോളം വിദ്യാർഥികളുള്ള കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ പുതിയ അംഗങ്ങളുടെ നിർദേശങ്ങളും കമ്മിറ്റി ചർച്ച ചെയ്തു.
ഈ വർഷം യു.എ.ഇയിലെ മുഴുവൻ അലുമ്നി അംഗങ്ങളെയും ഉൾപ്പെടുത്തി ഒരു വലിയ കൂട്ടായ്മ ഒരുക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.