ഷാർജ: ഹെവി ട്രക്കുകൾക്കായി ‘മസാർ’ ഇലക്ട്രോണിക് ടോൾ ഗേറ്റ് പ്രവർത്തനം തുടങ്ങിയതായി ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു. എമിറേറ്റിന്റെ സെൻട്രൽ ഫിനാൻസ് ഡിപ്പാർട്ടുമെന്റുമായി കൈകോർത്താണ് നൂതന പദ്ധതി നടപ്പിലാക്കുന്നത്. എമിറേറ്റിലുടനീളം ഡിജിറ്റൽ ഗതാഗത സേവനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പദ്ധതി നിർണായകമാവും. ഡിജിറ്റൽ പരിവർത്തനത്തിലേക്കും സ്മാർട്ട് അടിസ്ഥാന സൗകര്യ വികസനത്തിലേക്കുമുള്ള എമിറേറ്റിന്റെ നീക്കത്തെ പിന്തുണക്കുന്നതാണ് പദ്ധതി.
ഗതാഗത നിയന്ത്രണത്തിൽ മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് നടപ്പിലാക്കുന്ന പദ്ധതി റീജനൽ ലോജിസ്റ്റിക്സ് കേന്ദ്രമെന്ന എമിറേറ്റിന്റെ സ്ഥാനത്തെ ശക്തിപ്പെടുത്തും. ടോൾ ഗേറ്റുകളിൽ വാഹനങ്ങൾ ദീർഘനേരം നിർത്തിയിടുന്ന അവസ്ഥ ഒഴിവാക്കാൻ പുതിയ സംവിധാനം പ്രയോജനകരമാവും. അതോടൊപ്പം തിരക്ക് കുറക്കാനും വാഹനങ്ങളുടെ കാർബൺ പുറന്തള്ളൽ ഒഴിവാക്കാനും സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പണമിടപാട് നടത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സുഗമവും സുരക്ഷിതവുമായ ഇടപാട് നടത്താനും നികുതി പിരിവ് കാര്യക്ഷമത മെച്ചപ്പെടുത്താനും സുതാര്യത ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.