അബൂദബി: മതിലകം പ്രവാസി സുരക്ഷ പദ്ധതിയുടെ ആഭിമുഖത്തിൽ ഞായറാഴ്ച അബൂദബി ഐ.സി.സി സെന്ററിൽ ‘പ്രവാസജീവിതത്തിലെ സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രസക്തി’ എന്ന വിഷയത്തിൽ സാമ്പത്തികകാര്യ വിദഗ്ധൻ കെ.വി ഷംസുദ്ദീന്റെ ക്ലാസ് സംഘടിപ്പിച്ചു.
പ്രവാസജീവിതത്തിൽ പാലിക്കേണ്ട സമ്പാദ്യത്തിന്റെ പ്രാധാന്യത്തെ ഉദാഹരണസഹിതം അദ്ദേഹം വിശദീകരിച്ചു. മാസവരുമാനത്തിന്റെ ഇരുപത് ശതമാനം നിർബന്ധമായും ഓരോ പ്രവാസിയും സമ്പാദ്യമായി മാറ്റിവെക്കണമെന്നും, നിലവിലെ സാഹചര്യത്തിൽ അത് ഏതൊക്കെ മേഖലയിലാണ് നിക്ഷേപിക്കേണ്ടത് എന്നും വിശദീകരിച്ചു. പ്രസിഡന്റ് നവാസ് കോമുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അസീസ് പി.എ ഉദ്ഘാടനം ചെയ്തു. അൻസാരി പി.എ സ്വാഗതവും റഫീഖ് ഒ.കെ ആശംസയും അഷ്റഫ് പി.എ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.