ദുബൈ: മാസ്റ്റർ വിഷൻ ഇന്റർനാഷനലിന്റെ ഈ വർഷത്തെ പുരസ്കാര വിതരണങ്ങളും വിവിധ പരിപാടികളും മേയ് ആറ്, ഏഴ് തീയതികളിൽ ദുബൈയിലും അബൂദബിയിലുമായി നടക്കുമെന്ന് മാനേജിങ് ഡയറക്ടർ എം.എം. റഫീഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വരുൺ ഗാന്ധി എം.പി, മന്ത്രി വി. അബ്ദുൽ റഹ്മാൻ, കേന്ദ്രമന്ത്രി രാംദാസ് അത്താവാല, മഹാത്മാഗാന്ധിയുടെ പൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി, മുൻ കേന്ദ്രമന്ത്രി താരിഖ് അൻവർ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി എം.എം. മണി തുടങ്ങിയവർ പങ്കെടുക്കും.
ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, സാമൂഹിക പ്രവർത്തക ദയാ ഭായ്, വാവാ സുരേഷ്, മാധ്യമപ്രവർത്തകരായ ബിഞ്ചു എസ്. പണിക്കർ, മാതു സജി, ജോസി ജോസഫ്, ലിസ് മാത്യു, ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർ, ജോജു ജോർജ്, നിമിഷ സജയൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ തുടങ്ങിയവർക്കാണ് പുരസ്കാരം. ‘ആയിഷ’ സിനിമാ സംഘത്തെ ആദരിക്കും. ബിസിനസ് സമ്മേളനവും കലാപരിപാടികളുമുണ്ടായിരിക്കും. ദുബൈ പൊലീസ് ഫസ്റ്റ് ലഫ്. ഖാലിദ് സഖർ, പൊലീസ് പ്രതിനിധി അസ്മ മഷൂഖ് അലി, ജോസഫ് ജോൺ, മോഹന്‍ദാസ് വൈക്കം, ഫിറോസ് അബ്ദുല്ല എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക്: 055 3786100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.