ചൊവ്വാഴ്ച രാത്രി റാസല്‍ഖൈമയിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തം
റാക് ലേബര്‍ ക്യാമ്പില്‍ വന്‍തീപ്പിടിത്തം; 44 തൊഴിലാളികളെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്
റാസല്‍ഖൈമ: റാക് പോര്‍ട്ടിന് സമീപം ലേബര്‍ ക്യാമ്പില്‍ വന്‍ അഗ്നിബാധ. അഗ്നിശമന വിഭാഗത്തിെൻറ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 9.40നാണ് തീപ്പിടിത്ത വിവരം ലഭിച്ചതെന്ന് റാക് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി പറഞ്ഞു.
അല്‍ മ്യാരീദ് കേന്ദ്രമായ സ്ഥാപനത്തിെൻറ ക്യാമ്പിലായിരുന്നു അഗ്നിബാധ. വിവരമറിഞ്ഞെത്തിയ സുരക്ഷസേന സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കുകയും ക്യാമ്പിലുണ്ടായിരുന്ന 44 തൊഴിലാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തീപ്പിടിത്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സംഭവമെന്നും അല്‍ സാബി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.