അബൂദബി മാര്‍ത്തോമ സേവികസംഘം സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഗ്രന്ഥകാരന്
ഫാ. ബോബി ജോസ് കട്ടികാട് ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: അബൂദബി മാര്‍ത്തോമ സേവികസംഘത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഗ്രന്ഥകാരന് ഫാ. ബോബി ജോസ് കട്ടികാട് ഉദ്ഘാടനം ചെയ്തു. ആര്‍ദ്രതയുടെയും കരുതലിന്റെയും പങ്കുവെക്കലിന്റെയും അംശങ്ങള്‍ നിറഞ്ഞ സ്ത്രൈണഭാവങ്ങള്‍ വീണ്ടെടുക്കുന്നതിലൂടെയാണ് മനുഷ്യത്വം മഹത്വവത്കരിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റും ഇടവക വികാരിയുമായ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. സഹവികാരി അജിത് ഈപ്പന് തോമസ്, സെക്രട്ടറി ബിജു കുര്യന്, ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജിന്‍സി സാം, സേവികാസംഘം സെക്രട്ടറി ലീന വര്‍ഗീസ്, നിഷ ഡെന്നി, റീന ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ജൂബിലിയുടെ പ്രമേയവും ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു. ജൂബിലിയുടെ ഭാഗമായി മലയാലപ്പുഴയിലെ മാര്‍ത്തോമ നവജീവ കേന്ദ്രത്തില്‍ ചാപ്പല്‍ നിര്‍മിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭവന നിർമാണം, നഴ്സിങ് വിദ്യാർഥികള്‍ക്ക് പഠനസഹായം, വിവാഹസഹായം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജൂബിലിയുടെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.