ദുബൈ: 37കോടി ദിർഹം ചെലവിട്ട് നടത്തുന്ന പഴം-പച്ചക്കറി മാർക്കറ്റ് നവീകരണം സംബന്ധിച്ച് ദുബൈ നഗരസഭ കച്ചവടക്കാരുമായി ചർച്ചനടത്തി. പരിസ്ഥിതി ആരോഗ്യ സുരക്ഷാ വിഭാഗം അസി. ഡി.ജി ഖാലിദ് മുഹമ്മദ് ശരീഫിെൻറ നേതൃത്വത്തിൽ വിളിച്ചു ചേർന്ന ചർച്ചയിൽ മെയിൻറനൻസ് വിഭാഗം ഡി.ജി ജാബിർ അൽ അലി, മാർക്കറ്റ് മാനേജ്മെൻറ് വിഭാഗം മേധാവി ഫൈസൽ ജുമാ അൽ ബദൈവി എന്നിവരും സംബന്ധിച്ചിരുന്നു.
യാർഡുകളുടെ 45 ശതമാനം പണി പൂർത്തിയായതായി ഖാലിദ് മുഹമ്മദ് ശരീഫ് അറിയിച്ചു. മൂന്നാം നമ്പർ മാർക്കറ്റ് 20 ശതമാനം തീർന്നു. റോഡ് പണികൾ അതിവേഗം പുരോഗമിക്കുന്നു. 40 ശതമാനത്തോളം പണികൾ പിന്നിട്ടു.
990,330 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നിലവിലെ മാർക്കറ്റ് രാജ്യത്തെ ഏറ്റവും വലിയവയിലൊന്നാണ്. രാജ്യത്തിനകത്തും പുറത്തും നിന്ന് എല്ലാ തരം പഴങ്ങളും പച്ചക്കറി വിഭവങ്ങളും ഇവിടെയെത്തുന്നു. വർധിച്ചു വരുന്ന ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ സൗകര്യപ്രദമാക്കാനുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. രണ്ട് ഹോൾസെയിൽ യാർഡുകൾ വികസിപ്പിക്കുന്നതോടെ 31,168 ചതുരശ്ര മീറ്റർ വലിപ്പത്തിൽ കച്ചവട സൗകര്യം ഒരുങ്ങും. 510 ട്രക്കുകൾ പാർക്കു ചെയ്യാനുമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.