അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് മണ്ണാർക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി. അരയൻകോട് കാവുണ്ടത്ത് അരിക്കാരൻ അലവിയുടെ മകൻ അബ്ദുൽ ലത്തീഫാ(60)ണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
30 വർഷമായി ബനിയാസിൽ അറബിക് ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിച്ച് വരികയായിരുന്നു. ന്യൂവൈറ്റ്, വൈറ്റ് കോർണർ സ്ഥാപനങ്ങളുടെ ഉടമയാണ്.
ഭാര്യ: റജില. മക്കൾ: മുഹമ്മദ് അഫീഫ്, ജെയ്ഫ് അലവി, ഹനിത്ത്. അബൂദബി കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ ഖബറടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.