ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റ(ഡി.ഐ.എഫ്.സി)റിന്‍റെ രണ്ടാം ഘട്ട വികസനത്തിന്‍റെ രൂപരേഖ നോക്കിക്കാണുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ലോകത്തെ ഏറ്റവും മികച്ച നാല് ഫിനാൻഷ്യൽ സെന്‍ററുകളിൽ ഒന്നായി മാറുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി സഅബീലിലെ ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റ (ഡി.ഐ.എഫ്.സി)റിന്‍റെ രണ്ടാംഘട്ട വികസനം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 10,000 കോടി ദിർഹമാണ് ചെലവ്. ‘നമ്മുടെ ദേശീയ സമ്പദ്‌വ്യവസ്ഥ ഗുണപരമായ പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഡി.ഐ.എഫ്.സിയുടെ പുതിയ വിപുലീകരണത്തിലൂടെ പ്രധാന വികസന കുതിപ്പ് കൈവരിക്കാൻ ലക്ഷ്യമിടുന്നു. ഒരു ആഗോള സാമ്പത്തിക കേന്ദ്രമെന്ന എന്ന നിലയിൽ നമ്മുടെ ഭാവി അനുദിനം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണ്’-ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. പ്രതിവർഷം 50,000 വിദ്യാർഥികൾക്ക് സേവനം നൽകാവുന്ന രീതിയിലാണ് ഡി.ഐ.എഫ്.എസി അകാദമിയുടെ വിപുലീകരണം വിഭാവനം ചെയ്യുന്നത്.
ഇത് കൂടാതെ 6,000 കമ്പനികളേയും 30,000 നിർമിത ബുദ്ധി സ്പെഷ്യലിസ്റ്റുകളേയും ഉൾകൊള്ളാവുന്ന രീതിയിൽ ഒരു ലക്ഷം ചതുരശ്ര അടി നീളത്തിൽ ഡിജിറ്റൽ സാമ്പത്തിക ഇന്നോവേഷൻ ഹബ്ബും വികസിപ്പിക്കും. അതോടൊപ്പം ധനകാര്യ സ്ഥാപനങ്ങളെ പിന്തുണക്കാനായി സാഹിത്യ, സാംസ്കാരിക കേന്ദ്രം, സമ്മേളന ഹാൾ, ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുത്തും.
17 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പദ്ധതിയിൽ 125,000 പ്രൊഫഷണലുകളെ ഉൾകൊള്ളാനാവും. 2024ൽ സ്ഥാപിച്ചത് മുതൽ ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ, നൂതനാശയങ്ങൾ, പ്രഫഷനൽ സേവന സ്ഥാപനങ്ങൾ എന്നിവയെ ആകർഷിക്കുന്ന ഒരു സ്ഥാപനമായി ഡി.ഐ.എഫ്.സി മാറിയിട്ടുണ്ട്. ഡി.ഐ.എഫ്.സി അതോറിറ്റി, ഡി.എഫ്.എസ്.എ, ഡി.ഐ.എഫ്.സി കോടതികൾ എന്നിങ്ങനെ മൂന്ന് സ്വതന്ത്ര സമിതികളുടെ പിന്തുണയോടെയാണ് അതിന്‍റെ ആവാസ വ്യവസ്ഥകൾ നിയമപരവും നിയന്ത്രണപരവുമായ ഉറപ്പും ബിസിനസ് ചടുലതയും സംയോജിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.