ദുബൈ: മലയാളത്തിെൻറ പ്രിയനടിയും അനുഗ്രഹീത നർത്തകിയുമായ മഞ്ജുവാരിയർ ഇതാദ്യമായി യു.എ.ഇയുടെ മണ്ണിൽ ശാസ്ത്രീയ നൃത്തം അവതരിപ്പിക്കാൻ ചിലങ്കയണിയുന്നു. നാളെ വൈകീട്ട് അഞ്ചിന് ഉൗദ് മേത്ത ഇന്ത്യൻ ഹൈസ്കൂളിലെ ശൈഖ് റാശിദ് ഒാഡിറ്റോറിയത്തിൽ റൂട്ട് ഇവൻറ്സ് സംഘടിപ്പിക്കുന്ന നടനം പരിപാടിയിലാണ് മഞ്ജു കുച്ചിപ്പുടി അവതരിപ്പിക്കുക. കൂടിയാട്ട കുലപതി പത്മശ്രീ ശിവൻ നമ്പൂതിരിയുടെ ജീവിതത്തെക്കുറിച്ച് ഫോേട്ടാഗ്രാഫർ രാജൻ കാരിമൂല സംവിധാനം ചെയ്ത ‘ശിവം’ ഡോക്യൂമെൻററിയോടെയാണ് പരിപാടി ആരംഭിക്കുക. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും വയലിൻ കലാകാരൻ ശബരീഷ് പ്രഭാകറും ചേർന്നൊരുക്കുന്ന ഫ്യൂഷൻ "കേളി വാദ്യ ആസ്വാദകർക്ക് ആവേശം പകരും. നടൻ ജയരാജ് വാരിയർ ആണ് അവതാരകൻ. വിവരങ്ങൾക്ക്: 0529996968
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.