ദുബൈ: ബ്രൈഡ് ഷോയിൽ എത്തിയ ഒരു കേക്ക് കണ്ട് കണ്ണ് കള്ളി നിൽക്കുകയാണ് ദുബൈ നിവാസികൾ. അത് വാങ്ങാനുള്ള പണമുണ്ടെങ്കിൽ പത്ത് കല്ല്യാണങ്ങൾ നടത്താം. ഒത്ത ഉയരമുള്ള ഒരു അറബ് മണവാട്ടിയുശട രൂപത്തിലാണ് കേക്ക് നിർമിച്ചിരിക്കുന്നത്. ഈ മധുര സുന്ദരിയെ സ്വന്തമാക്കണമെങ്കില്‍ ഒരു ദശലക്ഷം ഡോളര്‍ റൊക്കം നല്‍കണം. വെറുതെയല്ല ശരീരത്തിലുള്ള അഞ്ചു രത്നങ്ങളുടെ കൂടി വിലയാണിത്. രണ്ട് ലക്ഷം ഡോളർ രത്നങ്ങൾക്ക് മാത്രം വിലയുണ്ട്. ദുബൈ ബ്രൈഡ് ഷോയിൽ എറ്റവുമ കൂടുതൽ കാണികളെ ആകര്‍ഷിച്ചത് ഇൗ മണവാട്ടി കേക്ക് ആണ്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ഡിസൈനര്‍ ഡെബ്ബി വിന്‍ഹാമാണ് കേക്ക് രൂപകല്‍പന ചെയ്തത്. നേരത്തെ 67.2 മില്ല്യൺ ഡോളറിെൻറ കേക്കുണ്ടാക്കി ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.അഞ്ച് ദിവസമെടുത്താണ് മണവാട്ടിക്കേക്ക് തയാറാക്കിയത്. കണ്ടാൽ മെലിഞ്ഞ മണവാട്ടിയാണെങ്കിലും ഭാരം 120 കിലോയുണ്ട്. ആയിരം മുട്ടകള്‍ ചേര്‍ത്ത് നിര്മിച്ചതിെൻറ ഭാരമാണിത്. കൂടാതെ ഭക്ഷിക്കാവുന്ന മുത്തുകളും പൂക്കളും കേക്കിലുണ്ട്. മണവാട്ടിയെ വാങ്ങാന്‍ ആരും വന്നില്ലെങ്കില്‍ പോലും കേക്ക് സൂക്ഷിക്കില്ല. സുരക്ഷാകാരണങ്ങളാല്‍ കേക്ക് നശിപ്പിച്ചുകളയാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.