അബൂദബി: അബൂദബി കലാ വർഷാചരണ പരിപാടികളുടെ ഭാഗമായി മനാറാത് അൽ സാദിയാതിൽ ചിത്ര ങ്ങളുടെയും സലാസൃഷ്ടികളുടെയും വിൽപനമേള ഒരുക്കുന്നു. കലാസ്നേഹികൾക്ക് മിതമായ വിലയിൽ സൃഷ്ടികൾ സ്വന്തമാക്കാനുള്ള അവസരമാണിത്. അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പിെൻറ സേനതൃത്വത്തിൽ ഏപ്രിൽ എട്ട് മുതൽ ജൂൺ എട്ട് വരെയാണ് മേള. മനാറാത് അൽ സാദിയാതിൽ ആദ്യമായാണ് വിൽപനമേള നടക്കുന്നത്.
അബൂദബി ആർട്ടിൽ പതിവായി പെങ്കടുക്കുന്ന പത്ത് ഗാലറികൾ ഇൗ പ്രദർശനത്തിലുണ്ടാകും.
അബൂദബിയിൽനിന്ന് ഇത്തിഹാദ് മോഡേൺ ആർട്ട്, സൽവ സെയ്ദാൻ, ദുബൈയിൽനിന്ന് ക്വദ്രോ ഫൈൻ ആർട്സ്, ഇസബെല്ലെ വാൻഡെൻ എൻഡി, ഹുനാർ, മീം, ദ തേഡ് ലൈൻ, ജിദ്ദയിൽനിന്ന് ഹാഫിസ്, റാമല്ലയിൽനിന്ന് സോയ, സോളിൽനിന്ന് ലീ ആൻഡ് ബേ എന്നീ ഗാലറികളാണ് പെങ്കടുക്കുക. അബ്ദുൽ ഖാദർ അൽ റഇൗസ്, ഹസ്സൻ ഹജ്ജാജ്, ഷിവാഗോ ഡങ്കൻ എന്നിവരുടെ ചിത്രങ്ങളുണ്ടാകും. 350 ദിർഹം മുതൽ 15000 ദിർഹം വരെ വിലയുള്ള സൃഷ്ടികളാണ് വിൽപനക്കുണ്ടാവുക. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് മേളയിലേക്ക് പ്രവേശനം. ഏപ്രിൽ ഏഴ് മുതൽ 11 വരെ മനാറാത് അൽ സാദിയാതിൽ അബൂദബി സാംസ്കാരിക സമ്മേളനവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.