റാസൽഖൈമ: പത്തനംതിട്ട ചന്ദനപ്പള്ളി കുടമുക്ക് കാവിൽ സായൂജ്യ ഭവനിൽ കോശി മത്തായി (ഷാജി -54) റാസൽ ഖൈമയിൽ നിര്യാതനായി. ഒരു മാസമായി സഖർ ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. തുടർ ചികിത്സക്ക് നാട്ടിലേക്കു പോകാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
ഷാർജ അലി മൂസാ കോൺട്രാക്ടിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. 23 വർഷമായി ഷാർജയിൽ പ്രവർത്തിക്കുന്നു. ചന്ദനപ്പള്ളി സെൻറ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
പുത്തൂർ കടകംപള്ളിൽ ഏഞ്ചൽ കോശിയാണ് ഭാര്യ. മക്കൾ: ടോം കോശി, സാം കോശി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.