Posted On
date_range Updated On
date_range ചിറയിൻകീഴ് സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു
ദുബൈ: തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. അഴൂർ ശ്രീനിധി വീട്ടിൽ സദാശിവൻ മകൻ ശ്രീകുമാർ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പത്തു ദിവസം മുമ്പാണ് ജോലിയാവശ്യാർഥം ഇദ്ദേഹം വിസിറ്റിങ് വിസയിൽ ദുബൈയിൽ എത്തിയത്. മാതാവ് വള്ളിയമ്മ. ഭാര്യ: ലീന. മക്കൾ ജ്യോതിസ് എസ്.എൽ, ഗാഥ എസ്.എൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.