?????? ?????, ??????????? ??????????? ???? ??????? ???????? ?????????????? ?????????????? ????? ????????? ??????

​വ്യാജ പ്രചരണങ്ങൾക്കെതിരെ  റാസൽഖൈമ മലയാളി സംഗമം ശ്രദ്ധേയമായി

റാസല്‍ഖൈമ: കേരളത്തിനെതിരായ വ്യാജ പ്രചാരണങ്ങള്‍  മനുഷ്യ സ്നേഹത്തി​​െൻറ മഹിത മാതൃകകള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് റാസല്‍ഖൈമയില്‍ നടന്ന മലയാളി സംഗമം അഭിപ്രായപ്പെട്ടു. ‘എ​​െൻറ കേരളം, മലയാളികളുടെ പ്രതിരോധം’ എന്ന പേരില്‍ ചേതനയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കക്ഷി ഭേദമന്യേയുള്ള കൂട്ടായ്​മകള്‍ അണിനിരന്നത് ശ്രദ്ധേയമായി. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇന്ത്യ ലോകത്തിന് സംഭാവന ചെയ്തത് സഹിഷ്​ണുതയുടെ മാതൃകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരന്‍ ബഷീര്‍ തിക്കൊടി അഭിപ്രായപ്പെട്ടു.   പകക്കും അസഹിഷ്​ണുതക്കുമെതിരെ സ്നേഹ ജ്വാലകള്‍ ഉയര്‍ത്തി നമ്മുടെ സംസ്​കൃതികളെ തിരിച്ച് പിടിക്കണം.  നമ്മുടെ നിലപാടുകള്‍ കാപട്യമില്ലാതെ വിളിച്ചു പറയേണ്ട സന്ദര്‍ഭം ഇതാണെന്ന് ചര്‍ച്ച നിയന്ത്രിച്ച റേഡിയോ ഏഷ്യ വാര്‍ത്താ വിഭാഗം മേധാവി ഹിഷാം അബ്​ദുസലാം അഭിപ്രായപ്പെട്ടു. വിഭാഗീയതയുടെ രാഷ്ട്രീയത്തെ സ്നേഹത്തി​​െൻറ നീര്‍ച്ചാലുകള്‍ തീര്‍ത്ത് പ്രതിരോധിക്കാനാകുമെന്ന് പ്രതിരോധ സദസ്സില്‍ പങ്കെടുത്തവര്‍ പ്രത്യാശിച്ചു. ചേതന പ്രസിഡന്‍റ് അക്ബര്‍ ആലിക്കര അധ്യക്ഷത വഹിച്ചു.

ഡോ. റജി ജേക്കബ്, അഡ്വ. നജ്​മുദ്ദീന്‍, എ.കെ. സേതുനാഥ്, ജോര്‍ജ് സാമുവല്‍, കെ. അസൈനാര്‍, നാസര്‍ അല്‍ദാന, മുഹമ്മദ് കുഞ്ഞി കൊടുവളപ്പ്, ബബിത നൂര്‍, ആശ സുജേഷ്, ജയലക്ഷ്മി, കെ.എം. അറഫാത്ത്, അന്‍സാര്‍ കൊയിലാണ്ടി, ഇമ്രാന്‍, ജോണ്‍ മാത്യു, ആര്‍. സജ്ജാദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേതന ഭാരവാഹികളായ നാസര്‍ സ്വാഗതവും കെ.പി. പ്രശാന്ത് നന്ദിയും പറഞ്ഞു. 

Tags:    
News Summary - malayalee sangamam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.