അൽ ഐൻ: അൽ ഐൻ മലയാളി സമാജം പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം അബൂദബി ശക്തി തീയറ്റേഴ്സ് സ്ഥാപക പ്രസിഡൻറ് മൂസ മാസ്റ്റർ നിർവഹിച്ചു. നിലവിലെ പ്രസിഡൻറ് അബൂബക്കർ വേരൂർ പുതിയ ഭരണ സമിതി ഭാരവാഹികളെ പരിചയപെടുത്തി. ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻറ് ഡോ . അൻസാരി അധ്യക്ഷനായി. ജനറൽ സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. സമാജം പ്രവർത്തനങ്ങൾ ശിവദാസ്, റസൽ മുഹമ്മദ് സാലി എന്നിവർ വിശദീകരിച്ചു. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ഡോ.ശശി സ്റ്റീഫൻ, ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, സോണി ലാൽ, കൃഷ്ണകുമാർ, ജിമ്മി, ഈസ കെ. വി, അഷ്‌റഫ് പള്ളിക്കണ്ടം, അജയകുമാർ, അൽ ഐൻ താരാട്ട് പ്രസിഡൻറ് നസ്രിയ കോയമോൻ, ഡോ. ഷാഹുൽ ഹമീദ് , പി. പി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികൾക്ക് സന്തോഷ്, സുനീർ എന്നിവർ നേതൃത്വം നൽകി. മലേഷ്യയിൽ നടന്ന അന്തർദേശീയ മെൻറൽ മാത്തമാറ്റിക്സ് മത്സരത്തിൽ വിജയിച്ച സമാജം കുടുംബാഗം സീതാ ലക്ഷ്മി കിഷോർ, സമാജം ഫുട്ബാൾ ടീം അംഗങ്ങൾ, " ദി ട്രയൽ " നാടകം സംവിധാനം ചെയ്ത് സാജിദ് കൊടിഞ്ഞി, നടി സോഫി ബിബിൻ, ജയരാജ് കെ.വി, മമ്മൂട്ടി ചങ്ങരംകുളം തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.
സമാജം സയൻസ് എക്സിബിഷനിലെ വിജയികൾക്കും സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.