എം.എ. യൂസുഫലി ഐ.ബി.പി.ജി ചെയർമാൻ

അബൂദബി: യു.എ.ഇയിലെ ഏറ്റവും സജീവമായ ബിസിനസ്​ ഗ്രൂപ്പായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗ്രൂപ് (ഐ.ബി.പി.ജി) അബൂദബി ചാപ്റ്റർ ചെയർമാനായി പ്രമുഖ വ്യവസായി എം.എ. യൂസുഫലിയെ തെരഞ്ഞെടുത്തു. ശരദ് ഭണ്ഡാരിയാണ് വൈസ് ചെയർമാൻ.

മറ്റ്​ അംഗങ്ങൾ: മോഹൻ ജഷൻമൽ, ഗിർധാരി വാബി, കെ. മുരളീധരൻ, ഡോ. ഷംഷീർ വയലിൽ, സൈഫി രൂപാവാല, സുർജിത് സിങ്, തുഷാർ പട്‌നി, അദീബ് അഹമ്മദ്, ശ്രീധർ അയ്യങ്കാർ (ഡയറക്ടർ ബോർഡ് അംഗങ്ങൾ), പത്മനാഭ ആചാര്യ (പ്രസിഡൻറ്), ഷെഹീൻ പുളിക്കൽ വീട്ടിൽ (വൈസ് പ്രസിഡൻറ്), രാജീവ് ഷാ (ജനറൽ സെക്രട്ടറിയും ട്രഷററും), ഷഫീന യൂസുഫലി, രോഹിത് മുരളീധരൻ, ഗൗരവ് വർമ, സർവോത്തം ഷെട്ടി (എക്‌സിക്യൂട്ടിവ് മെംബർമാർ).

ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷിബന്ധം വളർത്താനും പുതിയ വ്യാപാരവേദിയൊരുക്കാനും മുൻഗണന നൽകുമെന്ന്​ യൂസുഫലി പറഞ്ഞു.

Tags:    
News Summary - M.A. Yusufali IBPG Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.