കാതോലിക്കബാവ യു.എ.ഇ സന്ദർശിച്ചപ്പോൾ യു.എ.ഇ. പ്രസിഡൻറിെൻറ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരോടൊപ്പം (ഫയൽ ചിത്രം)
ദുബൈ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ വിയോഗത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അനുശോചിച്ചു.
തനിക്ക് തിരുമേനിയുമായി സ്നേഹവും ആത്മബന്ധവുമുണ്ടായിരുന്നു. ഹെലികോപ്ടർ അപകടമുണ്ടായ സന്ദർഭത്തിൽ പലതവണ വിളിക്കുകയും വിവരങ്ങളന്വേഷിക്കുകയും പ്രാർഥിക്കുകയും ചെയ്തിരുന്നു. യു.എ.ഇയിലെ ഭരണാധികാരികൾക്ക് അദ്ദേഹത്തെ പരിചയപ്പെടുത്താൻ അവസരം ലഭിച്ചിട്ടുണ്ട്.
മനുഷ്യ സമൂഹത്തിന് മുഴുവൻ ഈ വിയോഗം വലിയ നഷ്ടമാണ്. ലോകത്തിന് മുഴുവൻ നന്മവരട്ടെ എന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും യൂസുഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.