വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിലിന് ഇബ്രാഹിം മുറിച്ചാണ്ടി ഉപഹാരം നൽകുന്നു. ഒ.കെ. ഇബ്രാഹിം, ഇസ്മായിൽ ഏറാമല, തെക്കയിൽ മുഹമ്മദ് തുടങ്ങിയവർ സമീപം
എം.എ. കുഞ്ഞബ്ദുല്ല മാസ്റ്റർ-നസീറുദ്ദീൻ അനുസ്മരണം
ദുബൈ: കെ.എം.സി.സി ദുബൈ-വേളം പഞ്ചായത്ത് എം.എ. കുഞ്ഞബ്ദുല്ല മാസ്റ്റർ-പുത്തലത്ത് നസീറുദ്ദീൻ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. യു.കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം, കോഴിക്കോട് ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിലിന് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയുടെ ഉപഹാരം ഇബ്രാഹിം മുറിച്ചാണ്ടി സമ്മാനിച്ചു. മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, അബ്ദുല്ല കാക്കുനി, കരീം വേളം, അസീസ് കുന്നത്ത്, എ.പി. റാഫി, അസീസ് കാക്കുനി, എം.എ. ജലീൽ, അബ്ദുസ്സമദ് തീക്കുനി, ജാവീദ് കാക്കുനി എന്നിവർ സംസാരിച്ചു. ബഷീർ ജീലാനി സ്വാഗതവും അഷ്റഫ് തീക്കുനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.