Posted On
date_range Updated On
date_range ഹംദാന്‍ സ്ട്രീറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം
അബൂദബി: ഹംദാന്‍ സ്ട്രീറ്റിലെ കെട്ടിടത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അണച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 12.09ഓടെയാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് അറിയിപ്പ് ലഭിക്കുന്നത്.
ഉടന്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് കുതിക്കുകയും മുന്‍കരുതലെന്ന നിലക്ക് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ഉടന്‍ തീ കെടുത്താന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ലെന്നും വളരെ ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളൂവെന്നും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. അതേസമയം, തീപിടിത്തവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വാര്‍ത്തകള്‍ക്കായി ഔദ്യോഗിക വൃത്തങ്ങളെ ആശ്രയിക്കണമെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.