ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല -മ​ന്ത്രി

ഷാ​ർ​ജ: രാ​ജ്യ​ത്തെ വി​പ​ണി​യി​ൽ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്​ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി യു.​എ.​ഇ വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​ഥാ​നി അ​ൽ സ​യൂ​ദി.

ഷാ​ർ​ജ റ​മ​ദാ​ൻ മ​ജ്​​ലി​സ്​ 2025ൽ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തു​നി​ന്ന്​ വി​വി​ധ വി​പ​ണി​ക​ളി​ലേ​ക്ക്​ വ്യാ​പാ​രം ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​ലാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​മാ​താ​ക്ക​ളെ ഞ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​ർ(​സെ​പ) ഒ​പ്പു​വെ​ച്ച രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര​ത്തി​ന്​ പ്ര​ാദേ​ശി​ക ക​മ്പ​നി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. എ​ന്തെ​ങ്കി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ൽ ആ ​വി​പ​ണി​ക​ളി​ൽ​ത​ന്നെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ഒ​രു സം​വി​ധാ​നം യു.​എ.​ഇ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ഇ​ന്ത്യ, ഇ​ന്തോ​നേ​ഷ്യ, ഇ​സ്രാ​യേ​ൽ, തു​ർ​ക്കി, ജോ​ർ​ജി​യ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​മാ​യി യു.​എ.​ഇ ‘സെ​പ’​യി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ക​രാ​റി​നെ തു​ട​ർ​ന്ന്​ ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​ര​ത്തി​ലെ താ​രി​ഫു​ക​ളും ക​സ്റ്റം​സ് തീ​രു​വ​ക​ളും കു​റ​ഞ്ഞി​ട്ടു​ണ്ട്.

ഉ​ൽ​പാ​ദ​ക​ർ​ക്ക് അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും അ​വ​രു​ടെ ബി​സി​ന​സു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ രാ​ജ്യ​ത്ത്​ ശ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ളും അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രു​ന്നു​ണ്ട്. റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ വ​ലി​യ രീ​തി​യി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Low-quality products will not be allowed - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.