ലൂവർ അബൂദബി രണ്ടാം പ്രദർശനം ഇന്ന്​ മുതൽ

അബൂദബി: ലൂവർ അബൂദബി മ്യൂസിയത്തി​​െൻറ രണ്ടമത്​ പ്രദർശനമായ ‘​ഗ്ലോബ്​സ്​: വിഷൻ ഒാഫ്​ ദ വേൾഡ്​’ വെള്ളിയാഴ്​ച ആരംഭിക്കും. ജൂൺ രണ്ട്​ വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 160 ​േഗ്ലാബുകൾ, അപൂർവ പുരാവസ്​തുക്കൾ, നാണയങ്ങൾ, മഹത്തായ കൈയെഴുത്ത്​ പ്രതികൾ, നക്ഷത്രദൂര മാപിനി, ലോക ഭൂപടങ്ങൾ, പെയിൻറിങ്ങുകൾ തുടങ്ങി ലോകത്തെ പ്രതിനിധീകരിക്കുന്ന 2500 വർഷത്തെ ചരിത്രത്തിലൂടെ സന്ദർശകർക്ക്​ കടന്നുപോകാം. മാർച്ച്​ 22ന്​ മ്യൂസിയം കവാടത്തിൽ ‘ലാ ബാലൻസ്​ ഡി ലെവിറ്റ്​’ പ്രദർശനവും ആരംഭിച്ചിട്ടുണ്ട്​. വൈകുന്നേരം നാലിനും ആറിനുമുള്ള പ്രദർശനം മാർച്ച്​ 24 വരെയുണ്ടാകും.
Tags:    
News Summary - Loover Abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.