ഷാർജയിൽ സഞ്ജു സാംസൺ മാധ്യമങ്ങളോട് സംസാരിക്കുന്നു
Posted On
date_range Updated On
date_range ഏഷ്യ കപ്പിൽ കളിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു -സഞ്ജു സാംസൺ
ദുബൈ: അടുത്ത മാസം ഒമ്പത് മുതൽ 28 വരെ ദുബൈയിൽ നടക്കുന്ന ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ദുബൈയിൽ കളിക്കാൻ കഴിയുന്നത് ആവേശകരമായ അനുഭവമാണ്. ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാർജയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സഞ്ജു സാംസൺ. മുമ്പ് ദുബൈയിൽ കളിക്കുമ്പോൾ വലിയ പിന്തുണയാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. സ്വന്തം നാട്ടുകാർക്കിടയിൽ കളിക്കുകയെന്നത് സന്തോഷകരമായ കാര്യമാണ്. നാട്ടിലെ അതേ അനുഭവമാണ് ദുബൈയിലുള്ളത്. അണ്ടർ 19 ലോകകപ്പും ഏഷ്യ കപ്പും കളിക്കുമ്പോൾ ആ അനുഭവം തൊട്ടറിഞ്ഞതാണ്. ആ നിമിഷത്തിനായി വീണ്ടും കാത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.