വി.യു.എ.ഇ ബ്രാൻഡിന്റെ ഉദ്ഘാടനം ‘കമോൺ കേരള’ വേദിയിൽ എ.എ.കെ ഗ്രൂപ് ചെയർമാൻ എ.എ.കെ. മുസ്തഫ നിർവഹിക്കുന്നു. ലണ്ടൻ ബൈക്ക് മാനേജിങ് ഡയറക്ടർ ജലീൽ പൂക്കൊടൻ സമീപം
സൈക്കിൾ സവാരിക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങളൊരുക്കി ലണ്ടൻ ബൈക്ക്
ഷാർജ: സൈക്കിള് സവാരിക്കാരുടെ അഭിരുചിക്ക് അനുസൃതമായി വസ്ത്രങ്ങള് ഒരുക്കിനൽകി ലണ്ടന് ബൈക്ക്. സൗകര്യം, ശൈലി, രൂപഭാവം എന്നിവക്കനുസരിച്ച് വ്യത്യസ്ത രീതിയില് ആവശ്യക്കാര്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. വി.യു.എ.ഇ (VUAE)എന്ന മുൻനിര ബ്രാൻഡിലാണ് ഈ സംരംഭം ഒരുക്കുന്നത്.
സൈക്ലിങ് ജഴ്സി, ബിബ്, ഗ്ലൗസ്, സോക്സ്, ഹെൽമറ്റ്, ഷൂസ്, ഐ വെയർ തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ ശ്രേണിയിലുള്ള ഉൽപന്നങ്ങൾ അവിടെയുള്ള റൈഡർമാർക്കായി ഒരുക്കുകയാണ്.
ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായി ഒരുക്കുന്ന ഡിസൈനിങ് സൗജന്യമായാണ് നല്കുന്നത്. ജയന്റ്, ഫ്യുജി, ജി.ടി, ഷിമാനോ, ജിറോ, കെ.എം.ടി, ലിവോൾ, ഷ്വിൻ, മോൺഗൂസ്, സ്പാർട്ടൻ, അലൻ, സിഗ്ഗി, വിൻമാക്സ്, ചിപ്മങ്ക് എന്നീ ബ്രാന്ഡുകളും ലണ്ടന് ബൈക്കില് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.