ദുബൈ: ഫെബ്രുവരി 15,16 തീയതികളിൽ ദുബൈയിൽ സംഘടിപ്പിക്കുന്ന ലോക കേരള സ ഭ പശ്ചിമേഷ്യാ ഉച്ചകോടിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ അവലോക ന യോഗം ചേർന്നു. ദുബൈയിൽ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഫെബ്രുവരി 15ന് ഷാൻഗ്രില്ല ഹോട്ടലിലാണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടന പരിപാടിയിൽ സംബന്ധിക്കും. അന്ന് വൈകീട്ട് ആറിന് ഇത്തിസലാത്ത് അക്കാദമിയിലാണ് പൊതുസമ്മേളനം. തുടർന്ന് കേരളത്തിെൻറ തനത് കലാരൂപങ്ങൾ ഉൾക്കൊളളുന്ന സാംസ്കാരിക ഉത്സവവും അരങ്ങേറും.
ഗൾഫ് മേഖലയിൽ നിന്നുള്ള ലോക കേരള സഭ അംഗങ്ങൾ, പ്രവാസി സാംസ്കാരിക സംഘടനാ പ്രതിനിധികൾ, അമേരിക്ക, യൂറോപ്പ് എന്നീ മേഖലകളിൽ നിന്നുള്ള ലോകകേരളസഭാ പ്രതിനിധികൾ എന്നിവരും ഉച്ചകോടിയിൽ പങ്കുചേരും. വിശകലന യോഗത്തിൽ ഒ.ബി. മുസ്തഫ, ഡോ. പുത്തൂർ റഹ്മാൻ, കൊച്ചുകൃഷ്ണൻ, പി.കെ.അൻവർ നഹ, ആർ.പി. മുരളി, ഇ.പി.ജോൺസൻ, ബിജുസോമൻ, അറ്റ്ലസ് രാമചന്ദ്രൻ, വി.നന്ദകുമാർ, ബിജുകൊട്ടാരത്തിൽ, മുഹമ്മദ് റാഫി, ബദറുദ്ദീൻ, കെ.ബി. മുരളി തുടങ്ങിയവർ സംബന്ധിച്ചു. സ്പീക്കറുടെ നേതൃത്വത്തിൽ സമ്മേളന വേദിയിലും സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.