ദുബൈ: പൊരിവെയിലത്തും കൊടും തണുപ്പിലും വിശപ്പ് കടിച്ചുപിടിച്ച് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലഘുഭക്ഷണം ലഭ്യമാക്കാന്‍ പദ്ധതി. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്ത ദാനവര്‍ഷത്തില്‍ ‘എല്ലാവര്‍ക്കും ഭക്ഷണം’ എത്തിക്കാന്‍ എമിറേറ്റ്സ് ഇസ്ലാമികും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയും ചേര്‍ന്നാണ് ഈ ഉദ്യമം തുടങ്ങുന്നത്. ഭക്ഷണം നിറച്ച ട്രക്കുകള്‍ രാജ്യത്തിന്‍െറ ഓരോ പ്രദേശങ്ങളിലുമത്തെിയാണ് ആവശ്യക്കാര്‍ക്ക് വിളമ്പുക.
ആവശ്യക്കാരെ സഹായിക്കുക എന്നത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിക്കല്ലാണെന്നും ആവുന്ന രീതിയിലെല്ലാം ആലംബഹീനര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തിലാണ് ബൈത്ത് അല്‍ ഖൈറുമായി കൈകോര്‍ക്കുന്നതെന്നും എമിറേറ്റ്സ് ഇസ്ലാമിക് ജി.എം അവൈതിഫ് അല്‍ ഗര്‍മൂദി പറഞ്ഞു. ദാനവര്‍ഷം പ്രമാണിച്ച് നടപ്പാക്കുന്ന നിരവധി പദ്ധതികളില്‍ ആദ്യത്തേതാണ് ഭക്ഷണ വിതരണ പദ്ധതിയെന്ന് ബൈത്ത് അല്‍ ഖൈര്‍ ജി.എം അബ്ദീന്‍ താഹിര്‍ അല്‍ അവാദി അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി 7.70 കോടി ദിര്‍ഹത്തിന്‍െറ സാധുസേവന പദ്ധതികളാണ് സൊസൈറ്റി നടത്തിയത്. എമിറേറ്റ്സ് ഇസ്ലാമിക് റമദാന്‍ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം 10 ലക്ഷം ദിര്‍ഹം സംഘടനക്ക് സംഭാവന ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.