അബൂദബി: യു.എ.ഇയിൽ വിദ്യാർഥികൾക്ക് പൊതുവിദ്യാലയങ്ങളിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നതിന് 18 നിയമങ്ങൾ പ്രസിദ്ധീകരിച്ചു.
താഴെ പറയുന്നവയാണ് നിയമങ്ങൾ:
വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്രദമായ വിവരങ്ങൾ ഇൻറർനെറ്റിൽ നിന്നെടുക്കുക , ഉപകരണങ്ങൾ നഷ്ടപ്പെടുന്നതും മോഷ്ടിക്കപ്പെടുന്നതിൽനിന്നും സംരക്ഷിക്കുക , ശക്തമായ പാസ്വേഡുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കുക, സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുക, ആപ്ലിക്കേഷനുകൾ പതിവായി അപ്ഡേറ്റ് ചെയ്യുക, ആൻറിവൈറസ്, ഫയർവാൾ ഇൻസ്റ്റാൾ ചെയ്ത ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കരുത്, ലൈസൻസില്ലാത്തതും പകർപ്പവകാശത്താൽ സംരക്ഷിക്കപ്പെടുന്നതുമായ വാണിജ്യ സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യരുത്, നിയമലംഘനമാകുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുകയോ പോസ്റ്റ് ചെയ്യുകയോ അരുത്, വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ അവഗണിക്കുക,സുരക്ഷിത സെർച്ച് എൻജിനുകൾ ഉപയോഗിക്കുക
വിദ്യാർഥികൾ അക്കൗണ്ട് ഹാക്കിങ് കേസുകൾ റിപ്പോർട്ട് ചെയ്യുക, പാസ്വേഡും വിരലടയാളവും വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുക,വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ, മന്ത്രാലയത്തിെൻറ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളും പ്രോഗ്രാമുകളും ഉപയോഗിച്ച് വിദ്യാർഥികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് എന്നിവരെ കുറിച്ച് അനുചിതമായ അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കരുത്, വിദ്യാർഥികളുടെയും തൊഴിലാളികളുടെയും അനുവാദമില്ലാതെ വിഡിയോകൾ ചിത്രീകരിക്കാനോ പ്രസിദ്ധീകരിക്കാനോ പാടില്ല, ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് ലിങ്കുകളുടെ ഉറവിടം പരിശോധിക്കുക, വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക, പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പ്രവർത്തനങ്ങൾ തടയുക,പഠനസമയത്ത് കമ്പ്യൂട്ടർ കൊണ്ടുവരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.