ഹോപ്പിന്‍റെ ബാല്യകാല കാൻസർ ബോധവത്കരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർ
ദുബൈ: അർബുദത്തോട് പൊരുതുന്ന കുരുന്നുകൾക്കും കുടുംബങ്ങൾക്കുമായി പ്രവർത്തിക്കുന്ന ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ കാൻസർ അതിജീവനത്തിന് പൊതു സമൂഹത്തെ അണിനിരത്തുന്നതിന്‍റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചു. മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ, വിദ്യാലയങ്ങൾ, ക്ലബുകൾ, സാംസ്കാരിക കൂട്ടായ്മകൾ എന്നിവയെ പങ്കെടുപ്പിച്ചാണ് ബാല്യകാല കാൻസറിനെതിരായ ബോധവത്കരണ കാമ്പയിൻ തുടങ്ങിയത്. എഴുത്തുകാരൻ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.
ഹോപ് ചെയർമാൻ ഹാരിസ് കാട്ടകത്ത്, ഓവർസിസ് ചെയർമാൻ ഷാഫി അൽ മുർഷിദി, ഡയറക്ടർമാരായ ഡോ. സൈനുൽ ആബിദീൻ, റിയാസ് കിൽട്ടൻ, അഡ്വ. അജ്മൽ, അഡ്വ. ഹാശിം അബൂബക്കർ, ശിഹാബ്, മുജീബ് തുടങ്ങിയവർ സംസാരിച്ചു. എ.കെ. ഫൈസൽ, നെല്ലറ ശംസുദ്ദീൻ, ത്വൽഹത്ത്, ഹൈദ്രോസ് തങ്ങൾ, മാധ്യമ പ്രവർത്തകരായ ജലീൽ പട്ടാമ്പി, കെ.എം. അബ്ബാസ്, നിസാർ സൈദ്, ജമാലുദ്ദീൻ, നവാസ്, അബ്ദു റഹിമാൻ കളത്തിൽ, അമീൻ മന്നാൻ, ഷഫീൽ കണ്ണൂർ, ഹക്കീം വാഴക്കാലയിൽ, അസ്ഹർ, ബെൻസർ ദുബൈ, ഷാഹിദ് മാണിക്കോത്ത്, മുന്തിർ കൽപകഞ്ചേരി, നിസാർ പട്ടാമ്പി, നിഹാൽ നാദാപുരം, ടിൻടോക്ക്, സിയാഫ് മട്ടാഞ്ചേരി, ഫുഡിഫെറി, ദിൽഷാദ്, അച്ചായൻ പരുമല, വാഹിദ് ദുബൈ, അനിരുദ്ധ്, അസ്‍ലം, മെഹറലി, രതീഷ്, രാഹുൽ, മജീദ് ഊരകം, അൻവർ ഷാ, സായി കോട്ടക്കൽ, അൻശിഫ് വട്ടോളി, നവാസ്, സാബിത്ത് കൂറ്റനാട്, യാസിർ തുടങ്ങിയവർ പങ്കെടുത്തു.
ഈ രംഗത്തെ തെറ്റായ കാഴ്ചപ്പാടുകൾ മറികടന്ന് ഇത്തരത്തിലുള്ള കുട്ടികൾക്ക് അതിജീവനം സമ്മാനിക്കുകയാണ് ബോധവത്കരണ കാമ്പയിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഹാരിസ് കാട്ടകത്ത്, ഷാഫി അൽ മുർഷിദി, ഡോ. സൈനുൽ ആബിദീൻ തുടങ്ങിയവർ പറഞ്ഞു. ദുബൈ കേന്ദ്രമായാണ് ഹോപ്പിന്‍റെ ഏകോപനം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് +91 79024 44430 എന്ന നമ്പറിൽ ബന്ധപ്പെടുക. hopechildcancercare.org/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.