ഐ.പി.എൽ ഫൈനൽ കാണാനെത്തിയ നടൻ മോഹൻലാൽ സ്റ്റേഡിയത്തിൽ
Posted On
date_range Updated On
date_range കളി കാണാൻ കടൽകടന്ന് ലാലേട്ടനും
ദുബൈ: ഐ.പി.എൽ ഫൈനൽ കാണാൻ കടൽകടന്ന് മലയാളികളുടെ പ്രിയതാരം മോഹൻലാലുമെത്തി. ദൃശ്യം 2 സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസം മുമ്പാണ് ലാൽ ദുബൈയിൽ എത്തിയത്.
ടെലിവിഷൻ സ്ക്രീനിൽ യു.എ.ഇയിലെ വ്യവസായികൾക്കൊപ്പം ലാലിനെ കണ്ടതോടെ മലയാളി ക്രിക്കറ്റ് പ്രേമികൾ ഞെട്ടി. കേരളത്തിൽ നിന്നുള്ള സൂപ്പർ സ്റ്റാർ എന്ന് അഭിസംബോധന ചെയ്താണ് കമേൻററ്റർമാർ അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖർ കളി കാണാൻ എത്തിയിരുന്നു.
മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കാൻ ലാൽ ദുബൈയിൽ എത്തിയിട്ടുണ്ട്. സിനിമ താരങ്ങളുടെ സെലിബ്രിറ്റി ലീഗ് 2012ൽ യു.എ.ഇയിലാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.