കുന്നംകുളം എൻ.ആർ.ഐ ഫോറം ഓണാഘോഷം
കുന്നംകുളം എൻ.ആർ.ഐ ഫോറംഓണാഘോഷം
അജ്മാൻ: കുന്നംകുളം എൻ.ആർ.ഐ ഫോറം ഓണാഘോഷം ‘കുന്നോളം പൊന്നോണം 2025’ അജ്മാനിലെ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സിനിമ നടി നീന കുറുപ്പ് മുഖ്യാതിഥിയായിരുന്നു. എൻ.ആർ.ഐ ഫോറം സെക്രട്ടറി ഹാരിസ് ബാപ്പു സ്വാഗതം പറഞ്ഞു.
എൻ.ആർ.ഐ ഫോറത്തിന്റെ തീം സോങ്ങിന്റെ ലോഞ്ചും നടന്നു. ശ്രീജ സേതുവിന്റെ ടീം സരിക, രഞ്ജിനി, രഞ്ജിത്തിന്റെ ഡ്രീംസ് ഇവന്റ്സ്, ദീപികയുടെ നാട്യ അഗ്രിമ ടീം, കലാമണ്ഡലം അഞ്ജു നയിക്കുന്ന സൃഷ്ടി ടീം എന്നിവരുടെ കലാപരിപാടികൾ അരങ്ങേറി. അതുൽ അക്കാദമിയുടെ ഫാഷൻ ഷോ ടീം അവതരിപ്പിച്ച ഇന്ദ്രിയുടെ ഫ്യൂഷൻ മ്യൂസിക്, അന്നയുടെ ഡി.ജെ പെർഫോമൻസ് എന്നിവയും ശ്രദ്ധേയമായി. സുജ വി.ജെ പരിപാടിയുടെ എം.സിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.