കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റ് ഗ്രൂപ്, ജീവനക്കാർക്കായി നടത്തിയ കായിക മത്സരത്തിന് അതിഥികളായെത്തിയവർ ഗ്രൂപ്പിെൻറ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കൊപ്പം
ദുബൈ: യു.എ.ഇയിൽ പുതിയ രുചിക്കൂട്ടുകൾ തീർത്ത കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റ് ഗ്രൂപ്, ജീവനക്കാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഷാർജ ബതീയ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മുഴുദിന മത്സരങ്ങൾ. ക്രിക്കറ്റ്, ഫുട്ബാൾ, വടംവലി തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. റസ്റ്റാറന്റ് ശാഖകൾ തിരിച്ചായിരുന്നു മത്സരങ്ങൾ. കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റ് ഗ്രൂപ്പിെൻറ വാർഷികാഘോഷ ഭാഗമായി എല്ലാ ശാഖകളും ഒരുദിവസം അടച്ചിട്ടായിരുന്നു പങ്കാളിത്തം. റേഡിയോ താരവും അഭിനേതാവുമായ മിഥുൻ രമേശ് മുഖ്യാതിഥിയായി. തമീം അബൂബക്കർ, കെ.ടി. ആഷിഖ്, കെ.പി. ഫൈസൽ, ഇസ്മായിൽ ഹംസ, സഹിൽ, മുഹമ്മദ്, നിതിൻ, സഫീർ എന്നിവർ പങ്കെടുത്തു. ജീവനക്കാർ ജീവകാരുണ്യ പ്രവർത്തനത്തിന് ശേഖരിച്ച തുക ചടങ്ങിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.