കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച പ്രവര്‍ത്തക സൗഹൃദ സംഗമം
അജ്മാൻ: കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച പ്രവര്‍ത്തക സൗഹൃദ സംഗമം അജ്മാൻ കെ.എം.സി.സി സെക്രട്ടറി ഇബ്രാഹിംകുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് നാസർ കോട്ടരത്ത് അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുറഹീം മുണ്ടക്കുളം മുഖ്യപ്രഭാഷണം നടത്തി. കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറിയും അജ്മാൻ കെ.എം.സി.സി സംസ്ഥാന നേതാവുമായ അബൂബക്കർ കുരിയാട്, റസാഖ്, മൊയ്തു തുടങ്ങിയ പ്രമുഖർ സംസാരിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരാതോട് സ്വാഗതം പറഞ്ഞു. റിട്ടേണിങ് ഓഫിസറായ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് കോമുചോലക്കുണ്ട് നിയന്ത്രിച്ച തെരഞ്ഞെടുപ്പിൽ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: അബു സാഹിബ് കുരിയാട് (മുഖ്യ രക്ഷാധികാരി), സിദ്ദിഖ് രണ്ടത്താണി (പ്രസി.), ഹബീബ് റഹ്മാൻ വളാഞ്ചേരി (ജന. സെക്ര.), ആസിഫ് ഇരിബിളി (ട്രഷ.). നിരീക്ഷകരായി എത്തിയ ജില്ല ഭാരവാഹികളായ റഷീദ് എരമംഗലം, സി.വി. സൈനുൽ ആബിദീൻ, ഷംസു ചെറിയമുണ്ടം എന്നിവർ സംസാരിച്ചു. സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ഹബീബ്റഹ്മാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.