Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ മണ്ഡലം വിജയാഘോഷം ഇന്ന്
ദുബൈ: കേരളത്തിലെ യു.ഡി.എഫ് വിജയത്തിലും മണ്ഡലത്തിൽ ജെ. ജനീഷ് വിജയിച്ചതിന്‍റെയും ഭാഗമായി കെ.എം.സി.സി ഇൻകാസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റികൾ വിജയാഘോഷം സംഘടിപ്പിക്കും. ഞായറാഴ്ച അബുഹൈൽ കെ.എം.സി.സി ഹാളിൽ നടക്കുന്ന പരിപാടി വിജയിപ്പിക്കാൻ കൊടുങ്ങല്ലൂർ മണ്ഡലാം കെ.എം.സി.സി യോഗം തീരുമാനിച്ചു.
ആക്ടിങ് പ്രസിഡന്‍റ് അഷ്‌റഫ് മാളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല വൈസ് പ്രസിഡന്‍റ് അഷ്‌റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. അസ്‌കർ പുത്തൻചിറ, അഭിലാഷ് കാദർ, ഹംസ ചിരട്ടകുന്നു, അക്ബർ പുത്തൻചിറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ മണ്ഡലം കെ.എം.സി.സി കൺവെൻഷൻ ജൂൺ 21നു സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.