അബൂദബി: സമ്പൂർണ യു.എ.ഇ നിർമിത കൃത്രിമോപഗ്രഹം ‘ഖലീഫസാറ്റ്’ വിജയകരമായി വിക്ഷേപിച്ചു. തെക്കൻ ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിെൻറ യോഷിനോബു വിക്ഷേപണ സമുച്ചയത്തിൽനിന്ന് തിങ്കളാഴ്ച യു.എ.ഇ സമയം രാവിലെ 8.08ഒാടെയായിരുന്നു വിക്ഷേപണം. ‘അഭൂതപൂർവമായ ഇമറാത്തി നേട്ടം’ എന്ന് വിക്ഷേപണത്തെ യു.എ.ഇ രാഷ്ട്ര നേതാക്കൾ വിശേഷിപ്പിച്ചു.
വാനിലേക്ക് കുതിച്ച കൃത്രിമോപഗ്രഹം വഹിച്ച റോക്കറ്റ് വിക്ഷേപണത്തിന് പത്ത് മിനിറ്റിന് ശേഷം കാഴ്ചയിൽനിന്ന് മറഞ്ഞു.
കൃത്യമായ പാതയിലൂടെയാണ് സഞ്ചാരമെന്ന് ഇൗ സമയത്ത് ശാസ്ത്രജ്ഞർ അറിയിച്ചു. രണ്ട് മണിക്കൂറിന് ശേഷം ഖലീഫസാറ്റ് റോക്കറ്റിൽനിന്ന് വേർപെട്ട് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കാൻ തുടങ്ങി. തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിലെ ജാപനീസ് എൻജിനീയർമാർ ആഹ്ലാദപൂർവം ഇക്കാര്യം പ്രഖ്യാപിച്ചു.
ദുബൈ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ (എം.ബി.ആർ.എസ്.സി) സ്പേസ് ടെക്നോളജി ലബോട്ടറീസിലാണ് ഖലീഫസാറ്റ് രൂപകൽപന ചെയ്തതും നിർമിച്ചതും. എം.ബി.ആർ.എസ്.സിയുടെ ഭൗമ സ്റ്റേഷനിലേക്ക് ഉയർന്ന നിലവാരമുള്ള ഫോേട്ടാകൾ അയക്കലാണ് ഖലീഫസാറ്റിെൻറ ദൗത്യം.
കാലാവസ്ഥ വ്യതിയാന പഠനത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും നഗരസാസൂത്രണത്തിനും മറ്റും ഇൗ ഫോേട്ടാകൾ സർക്കാർ^സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. ആഗോള പങ്കാളിത്തം ഉണ്ടാക്കിയെടുക്കുന്നതിന് പദ്ധതി യു.എ.ഇയെ സഹായിക്കുമെന്ന് ഖലീഫസാറ്റ് പ്രോജക്ട് മാനേജർ ആമിർ ആൽ സയേഗ് പറഞ്ഞു.
ഖലീഫസാറ്റിെൻറ വിക്ഷേപണം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിെൻറ എച്ച്^2 എ റോക്കറ്റാണ് കൃത്രിമോപഗ്രഹത്തെ വഹിച്ചത്.
2020ൽ ജ്യോതിശാസ്ത്രത്തിലുള്ള അന്താരഷ്ട്ര സമ്മേളനത്തിന് യു.എ.ഇ ആതിഥ്യം വഹിക്കുകയാണ്. 1950ൽ തുടക്കം കുറിച്ച സമ്മേളനത്തിന് ആതിഥേയരാകാൻ ആദ്യമായാണ് ഒരു അറബ് രാജ്യത്തിന്അവസരം കൈവരു
ന്നത്.
2020ൽ തന്നെ യു.എ.ഇയുടെ ചൊവ്വാദൗത്യത്തിനും തുടക്കമാവും. രാജ്യത്തിെൻറ 50ാം രൂപവത്കരണ വാർഷികം ആഘോഷിക്കുന്ന 2021ൽ പേടകം ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2117ഒാടെ ചൊവ്വയിൽ മനുഷ്യ നഗരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ ബഹിരാകാശ മേഖല മുന്നോട്ട് കുതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.