കേരള പ്രവാസി ഫോറം സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ് റാക് ഇന്ത്യന്‍
അസോ. പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കേരള പ്രവാസി ഫോറം സ്വാതന്ത്ര്യ ദിനാഘോഷം
റാസല്‍ഖൈമ: റാക് കേരള പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. റാക് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു.
ഹൈദര്‍ നന്നമുക്ക് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. അനൂബ് എളമന സ്വാഗതവും നൗഫല്‍ കല്ലിങ്കല്‍ നന്ദിയും പറഞ്ഞു. കുട്ടികള്‍ പങ്കാളികളായ കലാമത്സരങ്ങള്‍ക്ക് സലാഹുദ്ദീന്, നിഷാദ്, ഫിറോസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.