Posted On
date_range Updated On
date_range ദുബൈയിൽ മലയാളി ബാലൻ ബസിൽ ശ്വാസം മുട്ടി മരിച്ചു
ദുബൈ: മലയാളി ബാലന് ദുബൈയിൽ ദാരുണ മരണം. കണ്ണൂർ മുഴുപ്പിലങ്ങാട് ഫസീലസിൽ ഫൈസലിെൻറ മകൻ മുഹമ്മദ് ഫർഹാൻ എന്ന ആറ ു വയസുകാരനാണ് മദ്രസയുടെ ബസ്സിൽ ശ്വാസം മുട്ടി മരിച്ചത്.
ദുബൈ അൽഖൂസ് അൽ മനാർ മദ്രസയിൽ പഠിക്കുന്ന കുഞ്ഞ് ഇന്നലെ ബസ്സിൽ ക്ലാസിൽ പോയതാണ്. മറ്റു കുട്ടികളെല്ലാം ഇറങ്ങിയെങ്കിലും ഫർഹാൻ ഉറക്കമായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനത്തിെൻറ വാതിൽ അടക്കുകയും ചെയ്തു.
കൊടും ചൂടിൽ ശ്വാസം കിട്ടാതെ മരണം സംഭവിക്കുകയായിരുന്നു. ഉച്ചക്ക് 11 മണിയോടെയാണ് സംഭവം അറിയുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കായി മൃതദേഹം ഫോറൻസിക് ലാബിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.