കേ​ര​ള എ​ൻ​ട്ര​ൻ​സ്​: ദു​ബൈ മോ​ഡ​ൽ സ്കൂ​ൾ പ​രീ​ക്ഷ​കേ​ന്ദ്രം

ദു​ബൈ: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ (കീം) ​സെ​ന്‍റ​റാ​യി ദു​ബൈ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​നെ നി​ശ്ച​യി​ച്ച​താ​യി സം​സ്ഥാ​ന എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് എ​ൻ​ട്ര​ൻ​സ് എ​ക്സാം ക​മീ​ഷ​ണ​ർ കൈ​മാ​റി. ഗ​ൾ​ഫി​ലെ ഏ​ക പ​രീ​ക്ഷ​കേ​ന്ദ്ര​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും മോ​ഡ​ൽ സ്കൂ​ളി​ൽ ത​ന്നെ​യാ​യി​രു​ന്നു പ​രീ​ക്ഷ. മേ​യ്​ 17നാ​ണ്​ പ​രീ​ക്ഷ. 440 പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​താ​ൻ യു.​എ.​ഇ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ ഫി​സി​ക്സും കെ​മി​സ്ട്രി​യും ഉ​ച്ച​ക്ക് 2.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ മാ​ത്ത​മാ​റ്റി​ക്സു​മാ​ണ്​ പ​രീ​ക്ഷ. ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം എ​ൻ​ട്ര​ൻ​സ്​ ക​മീ​ഷ​ണ​ർ ഓ​ഫി​സി​ലെ ആ​റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്ത​യാ​ഴ്ച ദു​ബൈ​യി​ലെ​ത്തും.

Tags:    
News Summary - Kerala Entrance- dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.