അബൂദബി: കാസർകോട് സ്വദേശിയായ യുവാവ് അബൂദബിയിൽ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പാണത്തൂർ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ - സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശമീം അബൂദബി സിറ്റി വിമാനത്താവളത്തിനടുത്ത് പലചരക്ക് കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലി കഴിഞ്ഞ ശേഷം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
അവധിക്ക് നാട്ടിൽ പോയശേഷം ശമീം ഒരു വർഷം മുമ്പാണ് അബൂദബിയിലേക്ക് തിരിച്ചെത്തിയത്. വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് സ്വന്തമായി വീട് നിർമിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് കുടുംബത്തിന്‍റെ ഏക ആൺതരി വിടപറഞ്ഞത്.
സഹോദരി: ഫാത്വിമത് ശംന. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.