ദുബൈ: കൊട്ടാര ദർബാർ കണക്കെയുള്ള തീയറ്റർ, നക്ഷത്ര ഹോട്ടലുകളെ ഒാർമിപ്പിക്കുന്ന മു റികൾ, വൈവിധ്യത്തിെൻറ രുചിക്കൂട്ടുകൾ നിറച്ച ഭോജനശാലകൾ, വിനോദത്തിനും ഉല്ലാസ ത്തിനും വിശാല സൗകര്യങ്ങൾ... ഒാളപ്പരപ്പിലെ ചെറുകൊട്ടാരം എന്നു വിശേഷിപ്പിക്കാം ദുബൈ റാ ഷിദ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കർണിക എന്ന ഇന്ത്യൻ കപ്പലിനെ. ജലേഷ് ക്രൂയ ിസസിെൻറ ഉടമസ്ഥതയിലുള്ള ഇന്ത്യയുടെ ആദ്യ ആഡംബര ക്രൂയിസ് കപ്പലായ കർണിക ഏപ്രിൽ മധ്യത്തിലാണ് വെള്ളത്തിലിറക്കിയത്. മുംബൈയിൽ നിന്ന് ഗോവയിലേക്കും തിരിച്ചും യാത്രകൾ നടത്തിയെങ്കിലും ആദ്യ വിദേശ യാത്ര മുംബൈയിൽ നിന്ന് ദുബൈയിലേക്കായിരുന്നു. ഇനി സെപ്റ്റംബർ വരെ ഇവിടെയുണ്ടാവും. ദുബൈയിൽ നിന്ന് വെള്ളിയാഴ്ചകളിൽ അബൂദബി, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും തിങ്കളാഴ്ചകളിൽ മസ്കത്ത്, കസബ് തീരങ്ങളിലേക്കും സഞ്ചാരവുമുണ്ട്. ദുബൈയിൽ നിന്ന് മസ്കത്ത് വഴി മുംബൈയിലേക്ക് 2091 ദിർഹമാണ് നിരക്ക്.
ഇന്ത്യയിൽ നിന്ന് ഒട്ടനവധി സഞ്ചാരികളെ ദുബൈയിലേക്ക് ആകർഷിക്കാൻ പുതിയ കപ്പൽ വഴിയൊരുക്കുമെന്നാണ് കപ്പൽ കമ്പനിയുടെയും ദുബൈ ടൂറിസം വകുപ്പിെൻറയും പ്രതീക്ഷ.
റാഷിദ് തുറമുഖത്തേക്ക് കൂടുതൽ മികവുറ്റ കപ്പലുകൾ എത്തുന്നത് ഏറെ ആഹ്ലാദകരമാണെന്ന് പോർട്ട് സി.ഇ.ഒ മുഹമ്മദ് അബ്ദുൽ അസീസ് അൽ മന്നാഇ അഭിപ്രായപ്പെട്ടു. 2014-18 കാലയളവിൽ സന്ദർശകരുടെ എണ്ണത്തിൽ 172ശതമാനം വർധനവാണ് ഇവിടെ രേഖപ്പെടുത്തിയത്.
ദുബൈയും ഇന്ത്യയും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ കപ്പലും വഴിയൊരുക്കുമെന്ന് ദുബൈ ക്രൂയിസ് ടൂറിസം ഡയറക്ടർ ജമാൽ അൽ ഫലാസി പറഞ്ഞു. ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ മാത്രം 564,836 സഞ്ചാരികളാണ് ഇന്ത്യയിൽ നിന്ന് യു.എ.ഇയിൽ എത്തിയത്.
ഇന്ത്യൻ ആതിഥ്യ മര്യാദകൾ പാലിച്ച് സ്വദേശി യാത്രികർക്കും അന്താരാഷ്ട്ര സഞ്ചാരികൾക്കും ഒരുപോലെ ആകർഷകമാം വിധം സംവിധാനങ്ങളും ലോക നിലവാരമുള്ള സൗകര്യങ്ങളും ഉൾക്കൊള്ളിച്ചാണ് ‘കർണിക’യെ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ജലേഷ് ക്രൂയിസസ് പ്രസിഡൻറും സി.ഇ.ഒയുമായ ജുർഗാൻ ബൈലോം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.