??????????? ????????? ???? ?????????? ???????????? ?????????????? ???????? ??.?.?????? ????????? ????????? ????????? ??????? ???????????

സേവ് കരിപ്പൂര്‍ പാര്‍ലമെന്‍റ്് മാര്‍ച്ച്: യു.എ.ഇ സംഘം പുറപ്പെട്ടു

ദുബൈ : കരിപ്പൂര്‍  വിമാനത്താവളത്തോടുള്ള അധികാരികളുടെ അവഗണ അവസാനിപ്പിക്കണമെന്നവശ്യപ്പെട്ട് മലബാര്‍ ഡവല്പമെന്‍റ്ഫോറം   സംഘടിപ്പിക്കുന്ന  ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കാനായി  യു.എ.ഇയില്‍ നിന്നുള്ള  സംഘം ശനിയാഴ്ച  പുറപ്പെട്ടു. രാവിലെ ദുബൈ ലാംസി പ്ളാസക്ക് സമീപം  ഒത്തുകൂടിയ  യാത്രാ സംഘത്തിന് ഉജ്വല യാത്രയയപ്പ് നല്‍കി .കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് ക്യാമ്പ് പുന:സ്ഥാപിക്കുക, കൂടുതല്‍  ബജറ്റ് സര്‍വീസുകള്‍ ആരംഭിക്കുക, സീസണിലെ അമിതമായ വിമാനയാത്രകൂലി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത് 
തിങ്കളാഴ്ച നടക്കുന്ന  മാര്‍ച്ചില്‍   വിദേശരാജ്യങ്ങളില്‍  നിരവധി പേരാണ്  എത്തുന്നത് . 50 പേരാണ്  ഇന്നലെ  ദുബൈയില്‍ നിന്ന്  പുറപെട്ടത്. ജാഥ ക്യാപ്റ്റന്‍ അഷ്റഫ് താമരശ്ശേരി രാജുമേനോനില്‍ നിന്ന് പതാക ഏറ്റുവാങ്ങി.സമര സമതി ജനറല്‍ കണ്‍വീനര്‍ എ.കെ.ഫൈസല്‍ ,വിനേദ് കല്ലിടില്‍ ,മേഹന്‍ എസ് വെങ്കിട്ട് ,രാജന്‍ കൊളാവിപ്പാലം, ആഡ്വ:മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് ,റിയാസ് ഹൈദര്‍ ,മറ്റു സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
Tags:    
News Summary - Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.