ഷാർജ: കൽബ ഷോർട്ട് പ്ലേ ഫെസ്റ്റിവലിെൻറ എട്ടാം അധ്യായം അടുത്തമാസം 26 മുതൽ 30 വരെ നടക് കും. എഴുത്തുകാരനും നടനുമായ ഹമീദ് ഫാരെസിെൻറ നാടക രംഗത്തെ സജീവ സാന്നിധ്യത്തെ അഭിന ന്ദിക്കുന്നതിനായാണ് ഇത്തവണത്തെ ആഘോഷം ഒരുക്കുന്നതെന്ന് സംഘാടകരായ ഷാർജ സാംസ്കാരിക വകുപ്പ് പറഞ്ഞു. തദ്ദേശീയരായ നാടക കലാകാരൻമാരെ വളർത്തി കൊണ്ടുവരുന്നതിനായി 2012ലാണ് കൽബ നാടകോത്സവത്തിന് തുടക്കമിട്ടത്.
1990ൽ അരങ്ങിലെത്തിയ ഹമീദ് ഫാരെസ് രംഗഭാഷ പകർന്ന വേഷങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷൻ പരമ്പകളിലും തിളങ്ങിയ ഫാരെസ് നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. 2011 ൽ ഇസ്മായിൽ അബ്ദുല്ല എഴുതി, ഹസ്സൻ റജാബ് സംവിധാനം ചെയ്ത ‘സാലുകി’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് ഫാരെസ് കരസ്ഥമാക്കി. നാടക രചനക്ക് മാത്രം അഞ്ച് പുരസ്ക്കാരങ്ങളാണ് ഫാരെസിനെ തേടി വന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.