Posted On
date_range Updated On
date_range ജ്വാല അറിവരങ്ങ് നടന്നു
ഷാര്‍ജ: ജ്വാല കലാ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയായ ‘അറിവരങ്ങ്’ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. ജ്വാല ചെയര്‍മാന്‍ ബാലകൃഷ്ണന്‍ മരംകാവ് ഉദ്ഘടനം ചെയ്തു. പരിപാടിയില്‍ ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി റീന സലിം വ്യക്തിത്വ വികസനത്തെ കുറിച്ച് ക്ളാസ് എടുത്തു. ജ്വാല വനിതാ വിഭാഗം കണ്‍വീനര്‍ യമുന സുധാകരന്‍ ,ബാലവേദി കണ്‍വീനര്‍ ദേവിക മോഹനന്‍ എന്നിവർ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി കെ.ടി. നായര്‍ സ്വാഗതവും രാജീവ് രാമപുരം നന്ദിയും പറഞ്ഞു. പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.