ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ പു​തി​യ ഷോ​റൂം ദു​ബൈ​യി​​ലെ സ​ത്​​വ​യി​ൽ ഗ്രൂ​പ്​ ചെ​യ​ർ​മാ​നും

എം.​ഡി​യു​മാ​യ ജോ​യ്​ ആ​ലു​ക്കാ​സ്​ ഉദ്ഘാടനം ചെയ്യുന്നു

ജോയ്​ ആലുക്കാസ്​ പുതിയ ഷോറൂം സത്​വയിൽ ആരംഭിച്ചു

ദു​ബൈ: ലോ​ക​ത്തെ പ്ര​മു​ഖ ജ്വ​ല്ല​റി​യാ​യ ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ പു​തി​യ ഷോ​റൂം ദു​ബൈ​യി​​ലെ സ​ത്​​വ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്​​ഘാ​ട​നം ജൂ​ൺ അ​ഞ്ചി​ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ ജോ​യ്​ ആ​ലു​ക്കാ​സാ​ണ്​ നി​ർ​വ​ഹി​ച്ച​ത്.

ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​നും ആ​ഘോ​ഷ​വേ​ദി​ക​ളി​ലും വി​വാ​ഹ വേ​ള​ക​ളി​ലും അ​ണി​യാ​വു​ന്ന​തു​മാ​യ മി​ക​ച്ച ഡി​സൈ​ൻ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ്​ പു​തി​യ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ക​ര​കൗ​ശ​ല വി​ദ​ഗ്​​ധ​രു​ടെ ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഷോ​റൂ​മി​ൽ ല​ഭ്യ​മാ​ണ്.

ദു​ബൈ​യി​ലെ തി​ര​ക്കേ​റി​യ ന​ഗ​ര​മാ​യ സ​ത്​​വ​യി​ൽ പു​തി​യ ഷോ​റൂം തു​റ​ക്കാ​നാ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ ജോ​യ്​ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. യു.​എ.​ഇ​യി​ൽ ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ 35ാമ​ത്​ വാ​ർ​ഷി​കം​കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Joy Alukas has opened a new showroom in Sattva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.