കെ.ടി. ഇസ്മായില്‍
അബൂദബി: 26 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ഇസ്മായില്‍ നാട്ടിലേക്കു മടങ്ങുന്നു. 1995 ജൂലൈയില്‍ ഫ്രീ വിസയില്‍ അബൂദബിയില്‍ എത്തിയതാണ് വളാഞ്ചേരി സ്വദേശി കെ.ടി. ഇസ്മായില്‍. ജ്യേഷ്ഠ സഹോദരന് ജോലിചെയ്യുന്ന അഡ്മാക്ക് മുഖേന പരിചയപ്പെട്ട യു.എ.ഇ പൗരന്റെ അബു അബ്ദുല്ല ട്രാന്‍സ്പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ ക്ലര്‍ക്കായാണ് പ്രവാസത്തിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
അബൂദബിയുടെ പ്രധാന വാണിജ്യ കേന്ദ്രമായ മുസഫയുടെ വികസനത്തിന് തുടക്കം കുറിച്ചുള്ള ഭൂമിനിരത്തല്‍ ജോലിയായിരുന്നു കമ്പനി നടത്തിവന്നത്. 21 വര്‍ഷക്കാലം ഇതേ കമ്പനിയില്‍ തന്നെയായിരുന്നു സേവനം. അഞ്ചുവര്‍ഷം മുമ്പാണ് മറ്റൊരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലേക്കു മാറിയത്.
അബൂദബിയുടെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയായ മുസഫയുടെ വളര്‍ച്ച പടിപടിയായിക്കണ്ടും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുമാണ് ഇസ്മായില്‍ മടങ്ങുന്നത്.
മെക്കാനിക്കല്‍ എന്‍ജിനീയറായ മകന് ആഷിഖും സിവില്‍ എന്‍ജിനീയറായ മകള്‍ ആസിഫയും യു.എ.ഇയില്‍ തന്നെയാണുള്ളത്. മൂന്നാമത്തെ മകന് ആദില്‍ എം.ബി.ബി.എസിന് കസാഖ്സ്താനില്‍ പഠിക്കുകയാണ്. വളാഞ്ചേരി മുനിസിപ്പാലിറ്റി 19ാം ഡിവിഷന് കൗണ്‍സിലറായ ഭാര്യ താഹിറയെ രാഷ്ട്രീയ കാര്യങ്ങളില്‍ സഹായിച്ചും മറ്റും നാട്ടില്‍ സജീവമാകാനാണ് ഇസ്മായിലിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.