ഈസ കാസിം ഡി.പി വേൾഡ്​ പുതിയ ചെയർമാൻ; യു​വ്​​രാ​ജ് നാ​രാ​യ​ണി​നെ സി.​ഇ.​ഒ​യാ​യും നി​യ​മി​ച്ചു

ദു​ബൈ: ആ​ഗോ​ള ലോ​ജി​സ്റ്റി​ക്സ് രം​ഗ​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​മാ​യ ഡി.​പി വേ​ൾ​ഡ്​ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നാ​യി ഈ​സ കാ​സി​മും സി.​ഇ.​ഒ​യാ​യി യു​വ്​​രാ​ജ് നാ​രാ​യ​ണും നി​യ​മി​ത​രാ​യി. ഈ​സ കാ​സിം നി​ല​വി​ൽ ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​ർ ഗ​വ​ർ​ണ​റാ​യും ബോ​ർ​ഡ്​ ദു​ബൈ ചെ​യ​ർ​മാ​നാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക, വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ൽ ദീ​ർ​ഘ​കാ​ല പ​രി​ച​യ​സ​മ്പ​ത്തു​ള്ള അ​ദ്ദേ​ഹം രാ​ജ്യ​ത്തെ വി​വി​ധ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത നേ​തൃ​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

2004ൽ ​ഡി.​പി വേ​ൾ​ഡി​ൽ ചേ​ർ​ന്ന യു​വ്​​രാ​ജ് നാ​രാ​യ​ൺ, ധ​ന​കാ​ര്യ നി​യ​ന്ത്ര​ണം, കോ​ർ​പ​റേ​റ്റ് ഫി​നാ​ൻ​സ്, സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്റ്, ആ​ഗോ​ള വ്യാ​പാ​രം എ​ന്നി​വ​യി​ൽ വി​പു​ല​മാ​യ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള വ്യ​ക്തി​യാ​ണ്. 2005 മു​ത​ൽ ഗ്രൂ​പ് ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ന്ന അ​ദ്ദേ​ഹം ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​ര​ത​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. പു​തി​യ നി​യ​മ​ന​ങ്ങ​ൾ ക​മ്പ​നി​യു​ടെ സു​സ്ഥി​ര വ​ള​ർ​ച്ച​ക്ക് സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം, ആ​ഗോ​ള സ​പ്ലൈ ചെ​യി​നു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ദു​ബൈ​യെ മു​ൻ​നി​ര വ്യാ​പാ​ര-​ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​ലും നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ഡി.​പി വേ​ൾ​ഡ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Isa Kasim is the new chairman of DP World; Yuvraj Narine has also been appointed as CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.