ഷാർജ: അന്താരാഷ്ട്ര പുസ്തക മേളയിൽ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (െഎ.പി.എച്ച്) സ്റ്റാൾ പ്രമുഖ വ്യവസായി ഡോ.പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഏഴാം ഹാളിൽ സ്റ്റാൾ ZC24 നമ്പറാണ് സ്റ്റാൾ. കലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ. അബ്ദുസലാം, എ.കെ.ഫൈസൽ, പി.സി. മൊയ്തു തുടങ്ങിയവർ സംബന്ധിച്ചു. ഇസ്ലാമിക വിജ്ഞാന കോശം ഉൾപ്പെടെ നിരവധി കൃതികൾ ആകർഷമായ വിലയിൽ കരസ്ഥമാക്കാൻ ഇവിടെ സൗകര്യമുണ്ട്.
3300 ദിർഹം നൽകിയാൽ െഎ.പി.എച്ച് പുസ്തകങ്ങളുടെ ഫുൾസെറ്റ് ഇന്ത്യയിൽ എവിടെയുമുള്ള വിലാസത്തിൽ രജിസ്ട്രേഡ് പാർസലായി എത്തിച്ചു നൽകും. വിവരങ്ങൾക്ക് 0504509215
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.