വെടിയേറ്റ നായ്

ഷാർജയിൽ നായ്​ക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണം

ഷാർജ: എമിറേറ്റിലെ ജനവാസ മേഖലയിൽ നായ്​ക്ക് വെടിയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിൽ എട്ടോളം എയർഗൺ ബുള്ളറ്റുകളാണ് നായുടെ ആന്തരിക അവയവങ്ങളിൽ മുറിവേൽപിച്ചതായി കണ്ടെത്തിയത്. ഇവക്ക് അഞ്ചും എട്ടും ഇഞ്ച് വലുപ്പമുണ്ട്. സമാനതകളില്ലാത്ത ക്രൂരതയാണിതെന്നാണ് ബബിൾസ് പെറ്റ് റെസ്‌ക്യൂ സ്ഥാപകയായ മറിയം അൽഖുറൈഷത്ത് പറഞ്ഞത്.

എക്‌സ്‌റേ സ്‌കാനിങ്ങിൽ തലയോട്ടിയിലും കണ്ണിന്‍റെ തണ്ടുകളിലും കഴുത്തിലും നെഞ്ചിലും പിൻകാലുകളിലും ബുള്ളറ്റുകൾ തറച്ചതായി കണ്ടെത്തി. നായ്​ ഇപ്പോഴും ജീവനോടെ തുടരുന്നത് അത്ഭുതമാണ്. അവൾക്ക് സാധാരണ ജീവിതം നയിക്കാൻ അവസരമുണ്ടെന്ന് മൃഗഡോക്ടർ സാമൂഹിക പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, വെടിയുണ്ടകൾ പൂർണമായും നീക്കം ചെയ്യാൻ സാധിക്കില്ല എന്നാണ് അറിയുന്നത്. ഇതിനകം മൂന്ന് വെടിയുണ്ടകൾ നീക്കം ചെയ്തു -അവർ കൂട്ടിച്ചേർത്തു.

മൃഗങ്ങളെ ആക്രമിക്കുന്നതിനെതിരെ യു.എ.ഇയിൽ കർശന നിയമമുണ്ട്. മൃഗങ്ങളെ ആക്രമിക്കുക, വേട്ടയാടുക തുടങ്ങിയവയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് ഒരു വർഷം തടവും രണ്ടുലക്ഷം ദിർഹം പിഴയും ലഭിക്കും.

Tags:    
News Summary - Investigation into dog shooting in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.