????????? ??? ????????? ???????????? ?????????????????? ???????? ????????????????

അന്താരാഷ്ട്ര സി​േമ്പാസിയത്തില്‍ ബഹ്റൈന്‍ പങ്കാളിയായി

മനാമ: ഐഡൻറിറ്റി ഓഫ് ട്രാവലര്‍ അന്താരാഷ്ട്ര സി​േമ്പാസിയത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. ആഭ്യന്തര മന്ത്രാലയത്തി ന് കീഴിലെ നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് അഹ്മദ് ബിന്‍ ഈ സ ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കാനഡയില്‍ നടന്ന പരിപാടിയില്‍ ഭാഗഭാക്കായത്. യാത്രക്കാരുടെ നടപടിക്രമം എളുപ്പമാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. യാത്രക്കാരുടെ വിവരങ്ങള്‍, യാത്രാ രേഖകള്‍ എന്നിവ നിരീക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകളും സിമ്പോസിയത്തില്‍ വിഷയമായി.

യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവ് സുരക്ഷയെ ബാധിക്കാത്ത രൂപത്തില്‍ കൈകാര്യം ചെയ്യേണ്ടതും തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കേണ്ടതുമാണ്. അതാത് രാജ്യങ്ങളുടെ സുരക്ഷിതത്വം മുന്നില്‍ കണ്ടാണ് യാത്രികരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യക്തമായി പരിശോധിക്കുന്നത്. ഇതിന് ഏറ്റവും അനുയോജ്യവും സൂക്ഷ്മമവുമായ ആധുനിക സംവിധാനങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. യാത്രികരുടെ ഐഡന്‍റിറ്റി നിര്‍ണയമെന്ന ആശയം ഏവിയേഷന്‍ സുരക്ഷ, രാഷ്ട്ര സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളുടെ പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് നടന്നിരുന്നു.

Tags:    
News Summary - international simbosium-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.